തിരുവനന്തപുരം: സൗജന്യ അരിയില്‍ വാക്ക് പാലിക്കാതെ കേന്ദ്രം. മഴക്കെടുതിയെ തുടര്‍ന്ന് കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം അനുവദിച്ച അരി സൗജന്യമാണെന്ന് ഉത്തരവിറക്കാതെ കേന്ദ്രം. 89,540 മെട്രിക് ടണ്‍ അരിയാന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതിനായി 223 കോടി രൂപയും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ അരി സൗജന്യമാണെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു.
എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ല.അതേസമയം, 60,455 മെട്രിക്ക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.തന്ന അരി സൗജന്യമായിരിക്കണമെന്നും പിന്നീട് കേരളത്തിനുള്ള കേന്ദ്രഫണ്ടില്‍ നിന്നും ഈ തുക പിടിക്കരുതെന്നും കേരളം പ്രധാനമന്ത്രിയോടും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തോടും അപേക്ഷിച്ചിട്ടുണ്ട്.
പ്രളയ ബാധിതര്‍ക്ക് സൗജന്യ അരി; വാക്ക് പാലിക്കാതെ കേന്ദ്രം