പ്രളയ ദുരിതാശ്വാസം; ഇപ്പോൾ സാധനങ്ങൾ ആവശ്യമില്ല; പരാമർശത്തെ അർദ്ധരാത്രിയിൽ തിരുത്തി തിരുവനന്തപുരം കളക്ടർ കെ. ​ഗോപാലകൃഷ്ണൻ

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയ ദുരിതാശ്വാസം; ഇപ്പോൾ സാധനങ്ങൾ ആവശ്യമില്ല; പരാമർശത്തെ അർദ്ധരാത്രിയിൽ തിരുത്തി തിരുവനന്തപുരം കളക്ടർ കെ. ​ഗോപാലകൃഷ്ണൻ

കഴിഞ്ഞ വർഷം സമാനതകളിലാത്ത പ്രളയത്തെ കേരളം നേരിട്ടുകയും അതിനെ അതിജീവിക്കുകയും ചെയ്തിരുന്നു. ​ഗവൺമെന്റിനും പൊതുജനങ്ങളോടുമൊപ്പം ജില്ലാ ഭരണാധികാരികളായ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥരുടെ പ്രവർത്തനങ്ങളും കേരളത്തിന്‍റെ അതിജീവനത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. വീണ്ടു ഒരു പ്രളയാത്തെ ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. ഇതിനിടെ ഗുരുതരമായ വീഴ്ചയുമായി തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്.

https://www.facebook.com/collectortvpm/posts/2307208016261393?__xts__[0]=68.ARBaTCc24VvUvJ06qYDGzlnQcHrBKqGYzUj4fQi5ujTt1uYGiXnxdSSSBEDZlJ0cZ5pJd5UjouCflrgiVEim7QRc9MDJQQdR_6Uw5gYATBUcVK_AzTNSueCuAXr0TFKK63oQ4IZIA8dXsMA28VRxgqBgj3ad4dq-XM6sGnP-AHD6N8vayDrhwpVFmApqDft_ZvSxuijPxeVVBy41w3jl1EEucrDiZljxB6AI-wpRKEmqoT6mcmpWgKmVmXi1-PmCJv8KrT9e1S–szUyqXgkaOSEQgai_je6Ek36iEDNQLaV7Wx5oxGVsZTFodMc_6xx-Q4UIKhqqNR-gIjcU1b8yNC_&__tn__=-R

ജീവൻ നില നിർത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങൾക്കും വേണ്ടി എന്തു ചെയ്യണമെന്നറിയാതെ മലബാറിലെ ജില്ലകളില്‍ ജനങ്ങള്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികൾ തൽക്കാലം ശേഖരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ പറയുന്നത്. സഹായം വേണമെങ്കിൽ രണ്ട് ദിവസത്തിന് ശേഷം ശേഖരിക്കാമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ കളക്ടർ പറഞ്ഞത്.

തിരുവനന്തപുരമുൾപ്പെടെയുള്ള കേരളത്തിലെ മിക്ക ജില്ലകളിലെയും ജില്ലാ കളക്ടർമാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈ മെയ് മറന്ന് പ്രവർത്തിക്കുന്നത് കഴിഞ്ഞ വർഷം നാം കണ്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തേതിന് സമാനമായ സാഹചര്യത്തിലുടെ വീണ്ടു കടന്നു പോവുകയാണ് സംസ്ഥാനം ഇതൊക്കെ മനസിലാക്കിയിട്ടും തീർത്തും തെറ്റായ സന്ദേശമാണ് തിരുവനന്തപുരം ജില്ലാ കളക്ടരുടെ ഭാ​ഗത്തുനിന്നു മുണ്ടായത്.

ജില്ലാ കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് പറയുന്നത്. സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കളക്ടറുടെ പ്രതികരണത്തിനെതിരെ രംഗത്തെത്തി. ഇതിന് പിന്നാലെ കളക്ടര്‍ ലീവിലാണ് എന്ന വാര്‍ത്തയും പുറത്തുവന്നു. ഇതോടെയാണ് ഇന്നലെ അര്‍ദ്ധരാത്രിയോട് അനുബന്ധിച്ച് രണ്ട് പോസ്റ്റുകള്‍ കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.

0Shares