പ്രളയസമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയി; ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.രാജു

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയസമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയി; ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.രാജു

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിട്ട സമയത്ത് കേരളത്തില്‍ ഇല്ലാതെ പോയതില്‍ ഖേദമുണ്ടെന്ന് മന്ത്രി കെ.രാജു. ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചില്ല. പ്രളയം രൂക്ഷമായത് താന്‍ ജര്‍മനിയിലേക്ക് പോയതിനുശേഷമാണെന്നും അദ്ദേഹം പറഞ്ഞു. രാജിവയ്ക്കേണ്ട തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല. എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയെയും അറിയിച്ചിരുന്നുവെന്നും പ്രളയം രൂക്ഷമായത് അറിഞ്ഞതോടെ മടങ്ങി വരാന്‍ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം തീയതി വൈകുന്നേരം ജര്‍മനിക്ക് വിമാനം കയറുമ്പോള്‍ പ്രളയം രൂക്ഷമല്ലായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കോട്ടയത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നാട് രൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. പക്ഷേ പ്രസംഗത്തില്‍ പറഞ്ഞത് തൊട്ടുമുമ്പ് ഉണ്ടായ പ്രളയത്തെക്കുറിച്ചാണെന്നാണ് മന്ത്രിയുടെ അവകാശവാദം. വനം വകുപ്പ് താത്കാലികമായാണ് ഭക്ഷ്യമന്ത്രി പി.തിലോത്തമനെ ഏല്‍പ്പിച്ചത്. തിലോത്തമന് വകുപ്പ് കൈമാറുകയല്ല ചെയ്തത്. വലിയ കാലത്തേക്ക് അവധി എടുക്കുമ്പോഴാണ് മുഖ്യമന്ത്രി അറിഞ്ഞ് മറ്റൊരു മന്ത്രിക്ക് വകുപ്പിന്റെ ചുമതല കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു.

0Shares