കൊച്ചി: വെള്ളപ്പൊക്കം മുതലെടുത്ത് വീടുകളില്‍ കവര്‍ച്ച നടത്തിയ പ്രവാസിയും കൂട്ടാളിയും പിടിയില്‍. പ്രവാസി മലയാളി കണ്ണൂര്‍ സ്വദേശി അശ്വിന്‍, ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശന്‍ എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിൻ്റെ പിടിയിലായത്. ജയപ്രകാശ് നേരത്തെ കവര്‍ച്ചാ കേസില്‍ പ്രതിയാണ്. കൊച്ചിയില്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്.
പ്രതികളുടെ ലക്ഷ്യം മനസിലാക്കിയ പോലീസ് എല്ലാ ജില്ലകളിലേക്കും വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഒടുവില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളയടിക്കാനുള്ള ശ്രമം നടത്തവരെ പ്രതികളെ ആലപ്പുഴയില്‍ വച്ച് പിടികൂടി. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് പണം കവരാനും പ്രതികള്‍ പദ്ധയിട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച; പ്രവാസിക്കും കൂട്ടാളികള്‍ക്കും എട്ടിൻ്റെ പണി