കൊച്ചി: വെള്ളപ്പൊക്കത്തില്‍ ആളുകള്‍ക്ക് അഭയം നല്‍കിയിരുന്ന നടന്‍ സലിം കുമാറിന്റെ വീട്ടിലും വെള്ളം കയറുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുപ്പതോളം പേരാണ് ഇപ്പോള്‍ സലീംകുമാറിന്റെ വീട്ടിലുള്ളത്. വ്യാഴാഴ്ചയാണ് വീട്ടിലേക്ക് വെളളം എത്തിതുടങ്ങിയത്. വൈകിട്ട് മൂന്നുമണിയോടെ നടന്‍ വീടുപേക്ഷിച്ച് പോകാന്‍ തയ്യാറായെങ്കിലും വീടിന് സമീപത്തുളള 35 ഓളം പേര്‍ അഭയം തേടി സലിം കുമാറിന്റെ വീടിലെത്തുകയായിരുന്നു. ഇതോടെ നടന്‍ അവര്‍ക്കൊപ്പം വീട്ടില്‍ കഴിയാന്‍ തീരുമാനിച്ചു. വീടിന്റെ താഴത്തെ നില ഏകദേശം മുങ്ങി തുടങ്ങിയിട്ടുണ്ട്.
മുപ്പതുപേരും താനും ഇപ്പോള്‍ വീടിന്റെ രണ്ടാംനിലയിലാണ് ഉള്ളതെന്ന് സലിംകുമാര്‍ വ്യക്തമാക്കി. വീടിന്റെ ടെറസ് ചെറുതാണെന്നും മുങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി വൈദ്യസഹായം ലഭിക്കേണ്ടവരും ഇക്കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയസായ ആളുകളെ മുകളിലേക്ക് കയറ്റാന്‍ സാധിക്കില്ലെന്നും വേഗം രക്ഷാപ്രവര്‍ത്തകര്‍ എത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മാവ് ജംങ്ഷനിലാണ് അദ്ദേഹത്തിന്റെ വീട്.
പ്രളയബാധിതര്‍ക്ക് അഭയകേന്ദ്രമൊരുക്കിയ നടന്‍ സലിം കുമാറിൻ്റെ വീടും മുങ്ങി