തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് 820 കോടി രൂപയുടെ നഷ്ടം.
നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നഷ്ടം സംഭവിച്ച തുക അതേപടി ഉപഭോക്താവില്‍ നിന്നും പിരിച്ചെടുക്കാന്‍ സാധിക്കില്ലെങ്കിലും, ആസ്തികള്‍ക്ക് പകരം പുതിയവ വാങ്ങാനുള്ള വായ്പയുടെ പലിശ ചിലവായി വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നത് കാണക്കാക്കാനാകും എന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
പ്രളയത്തില്‍ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങള്‍ക്കകാണ് കേടുപാട് സംഭവിച്ചത്. ഇത് 350 കോടി വരും.വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടതു കൊണ്ട് ഉണ്ടായ വരുമാന നഷ്ടം 470 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിക്കുമ്‌ബോള്‍ ബോര്‍ഡിനുണ്ടായിരിക്കുന്ന ഈ നഷ്ടം പരിഗണിക്കും. അതിന് അനുസരിച്ചായിരിക്കും നിരക്ക് വര്‍ധന.
പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടം; വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും