ഇടുക്കി: തോപ്രാംകുടിയില്‍ കർഷകൻ ആത്മഹത്യ ചെയ്തു. ചെമ്പകപ്പാറ സ്വദേശി സഹദേവന്‍(66)ണ് കടക്കെണി കാരണം തൂങ്ങിമരിച്ചത്. ഇടുക്കി ജില്ലാ സഹകരണബാങ്കില്‍ നിന്നും എടുത്ത വായ്പ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ സഹദേവൻ നിരാശനായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നത്. ഇത് ഇദ്ദേഹത്തെ മാനസികമായി തളർത്തിയിട്ടുണ്ടാവണം. പ്രളയത്തില്‍ കൃഷി നശിച്ചതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.