പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഖത്തറിൻ്റെ കൈത്താങ്ങായി 35 കോടി

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഖത്തറിൻ്റെ കൈത്താങ്ങായി 35 കോടി

ഖത്തര്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വിവിധ മേഖലകളില്‍ നിന്ന് സഹായം പ്രവഹിക്കുന്നതിനിടെ ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമിം ബിന്‍ ഹമദ് അല്‍ താനി 35 കോടി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് സഹായധനം നല്‍കുന്നതെന്നും ഖത്തര്‍ ഭരണകൂടം വ്യക്തമാക്കി. പ്രാഥമികമായി അഞ്ച് ലക്ഷം റിയാലിന്റെ സഹായപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധി ഓഫീസ് മുഖനേയാണ് പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് പ്രത്യേക ഫണ്ട് സമാഹരണ പദ്ധതിയും ഖത്തര്‍ ചാരിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. ഏഴരക്കോടി സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

0Shares