തിരുവനന്തപുരം: അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പ്രമുഖ മലയാളം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയില്‍ ആയിരുന്നു. അന്തരിച്ച നടി മോനിഷയ്ക്കു വേണ്ടി ശബ്ദം നല്‍കിയിരുന്ന അമ്പിളി മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങള്‍ മുതല്‍ അവസാനചിത്രം വരെ തുടര്‍ന്നു.
നടിമാരായ ശോഭന, ജോമോള്‍, മാതു എന്നിവര്‍ക്കായും വിവിധ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാളം-തമിഴ് സീരിയല്‍ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു.നാളെയാണ് സംസ്‌കാരം. മോനിഷ, ശാലിനി, ജോമോള്‍ തുടങ്ങിയ നടിമാര്‍ക്ക് അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്.
പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു