ബംഗലൂരു: പ്രമുഖ കന്നഡ നടനും സംവിധായകനുമായ കാശിനാഥ് അന്തരിച്ചു. ഹൃദയാഘാതം മൂലം ബംഗലൂരു ശ്രീശങ്കര ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശത്തിന് ബാധിച്ച ക്യാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചിരുന്നു. മകനും നടനുമായ അലോക് കാശിനാഥ്, മകള്‍ അമൃതവര്‍ഷിണി കാശിനാഥ് എന്നിവര്‍ ആശുപത്രിയിലുണ്ടായിരുന്നു. 43 ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കാശിനാഥിന് ചെറുപ്പം മുതല്‍തന്നെ സിനിമയോടുള്ള അഭിനിവേശമുണ്ടായിരുന്നു. പിതാവിന്റെ ആഗ്രഹം ശാസ്ത്രജ്ഞനാകണമെന്നായിരുന്നു.
ഉടുപ്പി ജില്ലയിലെ കുന്ദാപുരം സ്വദേശിയായ കാശിനാഥ് വിജയ കോളജില്‍ നിന്ന് ബി.എസ്.സിയില്‍ ബിരുദാനന്തര ബിരുദം നേടി. പഠന വേളയില്‍ സ്ലിപ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ചു. ഡിഗ്രി പഠന ശേഷം അസീമ ഫിലിം യൂണിറ്റില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ഹെബ്ലിക്കറിന്റെ കീഴില്‍ സംവിധാനത്തില്‍ പരിശീലനം നേടി. 1975 ല്‍ പുറത്തിറങ്ങിയ അപരോപാദ അത്തിഗാലു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിളങ്ങി. 1978 ല്‍ റിലീസ് ചെയ്ത ‘അപരിചിത’ എന്ന സസ്‌പെന്‍സ് ത്രില്ലര്‍ വലിയ ഹിറ്റായിരുന്നു.
1984 ല്‍ ‘അനുവാവ’ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. അവളെ നന്ന ഹെന്റദി, ‘ഹെന്തി ആന്ദ്രേ ഹൈഗറബാക്കും’ എന്ന ചിത്രത്തിലെ നായകനായിരുന്നു. 80 കളിലെ കന്നഡ നായകരില്‍ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ ഒടുവിലെ ചിത്രം 2017ലെ ‘ചൗക’ ആയിരുന്നു. രണ്ട് ഹിന്ദി സിനിമയും ഏഴു തെലുങ്കു സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. 13 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
പ്രമുഖ കന്നഡ നടനും സംവിധായകനുമായ കാശിനാഥ് അന്തരിച്ചു