പ്രധാന വ്യവസായങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയില്‍, പണപ്പെരുപ്പം നിയന്ത്രണത്തില്‍; പത്രസമ്മേളനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാന വ്യവസായങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയില്‍, പണപ്പെരുപ്പം നിയന്ത്രണത്തില്‍; പത്രസമ്മേളനവുമായി  ധനമന്ത്രി നിര്‍മല സീതാരാമന്‍

ഇന്ത്യയിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ രംഗത്തെ പണപ്പെരുപ്പ നിരക്ക് നിയന്ത്രിണത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. റീട്ടെയ്ല്‍ പണപ്പെരുപ്പം ഇപ്പോഴും നാല് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു.

ഓഗസ്റ്റ് മാസം പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഓഗസ്റ്റില്‍ 3.21 ശതമാനമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം. ജൂലൈയിൽ 3.15 ശതമാനവും 2018 ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു.

രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായതായും ധനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

0Shares