പ്രധാന രണ്ട് ചുമതലകള്‍ കൂടി ഇന്ത്യക്കാരെ ഏല്‍പ്പിക്കാന്‍ ഒരുങ്ങി ട്രംപ്.

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാന രണ്ട് ചുമതലകള്‍ കൂടി ഇന്ത്യക്കാരെ ഏല്‍പ്പിക്കാന്‍ ഒരുങ്ങി ട്രംപ്.

വാഷിങ്ടണ്‍: രണ്ട് ഇന്ത്യന്‍ വംശജരെ കൂടി സുപ്രധാന പദവികളിലേക്ക് നാമനിര്‍ദേശം ചെയ്തു കൊണ്ട് ട്രംപിന്റെ പുതിയ ഉത്തരവ്. വിശാല്‍ അമിന്‍, നിയോമി റാവു എന്നിവരെയാണ് ട്രംപ് പ്രധാന ഭരണനിര്‍വഹണ സ്ഥാനങ്ങളിലേക്ക് നിര്‍ദ്ദേശിച്ചത്.

സെനറ്റിലെ അംഗീകാരം കൂടി ലഭിക്കുകയാണെങ്കില്‍ പകര്‍പ്പവകാശം, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് തുടങ്ങിയവയിലുള്ള യു.എസ് നിയമനിര്‍വഹണം ഏകോപിപ്പിക്കുന്ന ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്‍ഫോഴ്‌സ്‌മെന്റ് കോഓഡിനേറ്റര്‍ സ്ഥാനത്തേക്കാണ് വിശാല്‍ അമിന്‍ നിയമിതനാവുക. 75 ഫെഡറല്‍ ചട്ടങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സിന്റെ (ഒ.ഐ.ആര്‍.എ ) അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം നിയോമി റാവുവിനും ലഭിക്കും.

 

0Shares