പ്രധാനമന്ത്രി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു; നാമനിര്‍ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു; നാമനിര്‍ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍

വാരാണസി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാമനിര്‍ദശപത്രികയില്‍ പേര് നിര്‍ദേശിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍. പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാമനിര്‍ദേശ പത്രികയില്‍ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്‍റെ ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) കാമ്പയിന് ബദലായിട്ടായിരുന്നു മോദി മേം ഭീ ചൗക്കിദാര്‍ കാമ്പയിന് തുടക്കം കുറിച്ചത്. ഇതിന്‍റെ പിന്നാലെയാണ് നാമനിര്‍ദേശ പത്രികയില്‍ പേര് നിര്‍ദേശിക്കാന്‍ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ മോഡി തിരഞ്ഞെടുത്തത്.

വാരാണസിയില്‍ മോഡിയുടെ പത്രികാ സമര്‍പ്പണത്തിനായി ബി.ജെ.പി നേതാക്കളായ അമിത് ഷാ, യോഗി ആദിത്യനാഥ്, ജെ.പി നദ്ദ, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ കളക്ട്രേറ്റില്‍ എത്തി. റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ എന്നത്.

0Shares