
പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ കൈ വെട്ടണമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്. ‘ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്രമോദി അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണം; ആവശ്യം വന്നാല്‍ ഛേദിച്ചു കളഞ്ഞേക്കണം’, ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ ഉജിയര്‍പുര്‍ നിത്യാനന്ദ റായിയാണ് പ്രസംഗത്തിനിടയില്‍ ഇത്തരമൊരു ആഹ്വാനം നടത്തിയത്.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി വേദിയിലിരിക്കവെയാണ് നിത്യാനന്ദ വിവാദ പ്രസ്താവന നടത്തിയത്.സംഭവം വിവാദമായതോടെ,വിരലൊടിക്കണമെന്നും കൈവെട്ടണമെന്നുമുള്ള പ്രയോഗം താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന് നിത്യാനന്ദ റായി പ്രതികരിച്ചു.
