
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലവും രാജ്യത്തെ പ്രമുഖ തീർഥാടനകേന്ദ്രവ്മായ വാരാണസിയിൽ ക്ഷേത്രങ്ങൾക്ക് കാൽകിലോമീറ്റർ ചുറ്റളവിൽ മദ്യത്തിനും മാംസാഹാരത്തിനും പൂർണനിരോധനമേർപ്പെടുത്തി. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയിൽ കൃഷ്ണന്‍റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളിൽ മദ്യത്തിനു നിരോധനമേർപ്പെടുത്താൻ എക്സൈസ് വകുപ്പിനു മുഖ്യമന്ത്രി നിർദേശം നൽകി.
വാരാ
ണസി, വൃന്ദാവൻ, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളിൽ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു.
ക്ഷേത്രങ്ങൾക്കു സമീപം മദ്യ, മാംസാദികൾ പൂർണമായും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പൽ കോർപ്പറേഷൻ രണ്ടുദിവസം മുൻപു പ്രസ്താവനയിറക്കിയിരുന്നു. വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്രമുൾപ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട്.
