പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചുദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും. റുവാന്‍ഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ദക്ഷിണാഫ്രിക്കയില്‍ 25-നു നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും21-വര്‍ഷത്തിനിടെ ഉഗാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 24ന് അദ്ദേഹം ഉഗാണ്ടഡയിലെത്തും. പ്രസിഡന്റ് യോവെ മുസെവേനിയുമായി ചര്‍ച്ച നടത്തുന്ന മോദി സംയുക്ത വ്യവസായ സമ്മേളനത്തിലും പങ്കെടുക്കും. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.

0Shares