പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം വാഹന വ്യൂഹനത്തിന് നേരെ വലിയ കരിങ്കൊടി വീശി പ്രതിഷേധം

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം വാഹന വ്യൂഹനത്തിന് നേരെ വലിയ കരിങ്കൊടി വീശി പ്രതിഷേധം

ഗുവാഹത്തി: അസമിൽ മോദി വിരുദ്ധരുടെ പ്രതിഷേധം. നരേന്ദ്രമോദിക്ക് നേരെ വലിയ കരിങ്കൊടി വീശിയാണ് പ്രതിഷേധക്കാർ രംഗത്തുവന്നത്. ഗോ ബാക്ക് മോദി മുദ്രാവാക്യവും പ്രതിഷേധക്കാർ മുഴക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിയ്ക്ക് നേരെ ആദ്യ പ്രതിഷേധമുണ്ടായത്. അസാം വിദ്യാര്‍ത്ഥി യൂണിയന്‍, ക്രിഷക് മുക്രി സംഗ്രമം സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാന മന്ത്രി അസമിലെത്തിയത്. ബി.ജെ.പിയുടെ വിവിധ പ്രചാരണ പരിപാടികളില്‍ മോദി പങ്കെടുക്കുന്നുണ്ട്. ഈ സമയം മോദി കടന്നുപോകുന്ന വഴികളിലെല്ലാം വാഹന വ്യൂഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയാണ് പ്രതിഷേധക്കാർ. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി ബില്‍ നിയമമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അസമില്‍ അരങ്ങേറുന്നത്.

0Shares