ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അസാധു നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതര്‍. മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡീനായ ദീപക്.കെ. താംപെയ്ക്കാണ് 23,500 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള പണമാണെന്ന് പൊതിയുടെ പുറത്ത് വ്യക്തമായി എഴുതിയിരുന്നു.

ആയിരത്തിന്റെ 11 നോട്ടുകളും ബാക്കി 500 ന്റെ നോട്ടുകളുമായിരുന്നു കവറിലുണ്ടായിരുന്നത്. ഒടുവില്‍ പണം വിജിലന്‍സിന് കൈമാറി. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിജിലന്‍സ് ധനകാര്യ വകുപ്പിനോട് ഉപദേശം തേടിയിരിക്കുകയാണ്. പഴയ പണം മാറ്റാന്‍ കഴിയാതെ ആരോ ചെയ്ത പണിയാകാം ഇതിന് പിന്നിലെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
