പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടിത്തം

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടിത്തം


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസില്‍ തീപിടിത്തം. പാര്‍ലമെന്റിലെ സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242-ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കമ്പ്യൂട്ടര്‍ സി.പി.യുവില്‍ നിന്നാണ് തീ പടര്‍ന്നത്. 20മിനിറ്റിനകം തീയണച്ചെന്നാണ് വിവരം. 10 ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ ഓഫിസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയിൽ പ്രവർത്തിക്കുന്നത്.

0Shares