പ്രതിസന്ധികള്‍ പുഞ്ചിരിയോടെ നേരിടുക; ഭാവനയുടെ പുതിയ പരസ്യം വൈറല്‍.

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിസന്ധികള്‍ പുഞ്ചിരിയോടെ നേരിടുക; ഭാവനയുടെ പുതിയ പരസ്യം വൈറല്‍.

കൊച്ചി: സ്വന്തം ജീവിതത്തിലെ വെല്ലുവിളികളെ പുഞ്ചിരിയിലൂടെ തള്ളിക്കളഞ്ഞ നടി ഭാവനയുടെ പുതിയ പരസ്യം വൈറലാകുന്നു. ‘ഈസ്ടീ’ എന്ന ഒരു ചായ പൊടിയുടെ പരസ്യത്തിലാണ് ഭാവന അഭിനയിച്ചിരിക്കുന്നത്.

വളരെ ശക്തവും പക്വതയുമുള്ള ഭാവനയെയാണ് പരസ്യത്തില്‍ കാണാന്‍ സാധിക്കുന്നത്. ‘ജീവിതത്തിന് കടുപ്പമേറുമ്പോഴാണ് നമ്മള്‍ നമ്മുടെ ഉള്‍ക്കരുത്തിനെ തിരിച്ചറിയുന്നത്…നമ്മള്‍ കൂടുതല്‍ ശക്തരാകുന്നത്…ജീവിതത്തില്‍ പുതിയ വഴികള്‍ തെളിയുന്നത്’ തുടങ്ങി നല്ല ഊര്‍ജം പകരുന്ന വാക്കുകളാണ് പരസ്യത്തിന്റെ പ്രമേയം.

https://www.youtube.com/watch?v=p9dAzqMjAPk

0Shares