
ഉന്നാവിലെ പെണ്‍കുട്ടിയെ തീകൊളുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം കത്തുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേരാണ് പ്രതിഷേധവുമായി ദില്ലി സഫ്ദർജംഗ് ആശുപത്രിക്ക് മുന്നിലേക്ക് എത്തിയത്. ഒരു സംഘമാളുകൾ റോഡിൽ ഗതാഗതം തടസപ്പെടുത്തി.

അതിനിടെ ഒരു പെണ്‍കുട്ടിയുമായി എത്തിയ അമ്മ കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. ഈ നാട്ടില്‍ പെണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ചുകൊണ്ടാണ് അമ്മ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ചത്. പോലീസിന്‍റെ സമയോജിത ഇടപെടല്‍ അപകടം ഒഴിവാക്കി. പെൺകുട്ടിയെയും അമ്മയെയും പോലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി.
