പ്രതിഷേധങ്ങൾക്കിടയിലും കേന്ദ്രം മുന്നോട്ട്: ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ 8700കോടി; രേഖകള്‍ നല്‍കേണ്ടതില്ലെന്ന് അറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിഷേധങ്ങൾക്കിടയിലും കേന്ദ്രം മുന്നോട്ട്: ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ 8700കോടി; രേഖകള്‍ നല്‍കേണ്ടതില്ലെന്ന് അറിയിപ്പ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഒരു കുലുക്കവും ഇല്ലാതെ കേന്ദ്രം മുന്നോട്ടേക്ക് തന്നെ. ദേശീയ ജനസംഖ്യ രജിസ്റ്റര്‍(എന്‍.പി.ആര്‍) നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2021ലെ ജനസംഖ്യ കണക്കെടുപ്പ് നടപടികള്‍ക്കും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ 8700കോടിയും എന്‍.പി.ആറിന് 3900 കോടി രൂപയും വകയിരുത്തി.

എന്നാല്‍ ജനസംഖ്യ രജിസ്റ്റര്‍ കണക്കെടുപ്പില്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ബയോമെട്രിക് വിവരങ്ങളോ തിരിച്ചറിയല്‍ രേഖകളോ നല്‍കിയാല്‍ മതി. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ നല്‍കാമെന്നും ജാവദേക്കര്‍ പറഞ്ഞു. 2010ലാണ് അവസാനമായി രജിസ്റ്റര്‍ പുതുക്കിയത്.

മാതാപിതാക്കളുടെ ജന്മസ്ഥലം, അവസാനം താമസിച്ച സ്ഥലം, സ്ഥിരം അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടേഴ്‌സ് ഐ.ഡി നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയാണ് എന്‍.പി.ആര്‍ പുതുക്കലിനായി ആവശ്യപ്പെടുക. ഭൂഗര്‍ഭജല സംരക്ഷണത്തിനായുള്ള അടല്‍ ജല്‍ പദ്ധതിക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം ലഭിച്ചു. ഏഴു സംസ്ഥാനങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം പറഞ്ഞു.

0Shares