പ്രതിഷേധം സോഷ്യൽ മീഡിയയിൽ മാത്രമല്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി നടി പാര്‍വതി

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിഷേധം സോഷ്യൽ മീഡിയയിൽ മാത്രമല്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി നടി പാര്‍വതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് അറിയിക്കുക മാത്രമല്ല തെരുവിലിറങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പാര്‍വ്വതി. നട്ടെല്ലുള്ള നടി എന്ന് സോഷ്യല്‍മീഡിയ പറയുന്നു. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. പിന്നാലെ പാര്‍വ്വതിയും തെരുവിലിറങ്ങി.

മുംബൈ ആഗസ്റ്റ് ക്രാന്തി മൈതാനത്തില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയിലാണ് പാര്‍വതി പങ്കെടുത്തത്.നടന്‍ സിദ്ധാര്‍ത്ഥാണ് പാര്‍വ്വതിയുടെ ഫോട്ടോ പങ്കുവെച്ചത്. ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുകയാണെന്നും, ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണിതെന്നും പാര്‍വ്വതി പ്രതികരിച്ചിരുന്നു.

0Shares