
ദേശീയ തലത്തില്‍ ശക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബി.ജെ.പി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ
എന്‍.ഡി.എ : 300
യു.പി.എ : 118
എസ്.പി + : 17
മറ്റുള്ളവര്‍ : 96

യു.പിയിലും ബിഹാറിലും മഹാസഖ്യത്തിന് വന്‍ തകര്‍ച്ച നേരിട്ട്. യു.പിയില്‍ 65 സീറ്റുകളിലും എന്‍.ഡി.എ മുന്നില്‍ നില്‍ക്കുന്നു. എസ്.പി സഖ്യത്തിന് ഇവിടെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍.ഡി.എ മുന്നിലാണ്
കേരളത്തില്‍ തിരുവന്തപുരത്ത് ശശി തരൂരിന്‍റെ ലീഡ് രണ്ടായിരം കടന്നു. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തുണ്ട്. പത്തനംതിട്ടയില്‍ വീണ്ടും ബി.ജെ.പി രണ്ടാമത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്റോ ആന്റണി ആയ്യായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.
