പ്രതിപക്ഷ നേതാക്കളുടെ കാശ്മീര്‍ സന്ദര്‍ശനം നാടകമാണെന്ന് യൂത്ത് ലീഗ്; പരാമര്‍ശം തള്ളി പി.കെ കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ നേതാക്കളുടെ കാശ്മീര്‍ സന്ദര്‍ശനം നാടകമാണെന്ന് യൂത്ത് ലീഗ്; പരാമര്‍ശം തള്ളി പി.കെ കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷ നേതാക്കളുടെ കാശ്മീര്‍ സന്ദര്‍ശനം നാടകമാണെന്ന യൂത്ത് ലീഗ് പരാമര്‍ശത്തെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഏത് സാഹചര്യത്തിലാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാറിന്‍റെ പരാമര്‍ശമുണ്ടായതെന്ന് പരിശോധിക്കും. സന്ദര്‍ശനത്തെക്കുറിച്ച്‌ പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളില്ലന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ പെട്ടെന്ന് എടുത്ത തീരുമാനമായതിനാല്‍ കാശ്മീര്‍ സന്ദര്‍ശനം ലീഗിനെ അറിയിച്ചിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പ്രതിപക്ഷത്തിന്‍റെ കാശ്മീര്‍ സന്ദര്‍ശനം രാഷ്ട്രീയ നാടകമാണെന്നും നേതാക്കളെ ശ്രീനഗറില്‍ തടയുമെന്ന് അറിയാമായിരുന്നു. അതിനാലാണ് ലീഗ് നേതാക്കള്‍ പോകാതിരുന്നതെന്നുമാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ പറഞ്ഞിരുന്നത്.

0Shares