പ്രതിപക്ഷം ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുന്നു; എന്‍.പി.ആറില്‍ കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് അമിത് ഷാ

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷം ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുന്നു; എന്‍.പി.ആറില്‍ കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് അമിത് ഷാ

ദേശീയ ജനസംഖ്യാ പട്ടികയും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്നും രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷം ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആറിലെ വിവരങ്ങള്‍ എന്‍.ആര്‍.സിക്കായി ഉപയോഗിക്കില്ല. എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നു. പ്രധാനമന്ത്രി പറഞ്ഞതാണ് ശരി.

എന്‍.ആര്‍.സി സംബന്ധിച്ച്‌ പാര്‍ലമെന്റിലോ കാബിനറ്റ് യോഗത്തിലോ ചര്‍ച്ച നടന്നിട്ടില്ല. എന്‍.പി.ആര്‍ എന്നത് ജനസംഖ്യയുടെ പട്ടികയും എന്‍.സി.ആര്‍ പൗരത്വ പട്ടികയുമാണ്. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല. യു.പി.എ സര്‍ക്കാരാണ് എന്‍.പി.ആര്‍ കൊണ്ടുവന്നത്. അത് തുടരുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്ന കേരള, ബംഗാള്‍ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. ഇരുസംസ്ഥാനങ്ങള്‍ക്കും ഇതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ല. എന്‍.പി.ആറില്‍ കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.

0Shares