ലണ്ടന്‍: ശക്തരായ ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തകര്‍ത്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഇന്ത്യയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ജയത്തിലെ സന്തോഷം ക്യാപ്റ്റന്‍ ഒട്ടും മറച്ചുവെച്ചുമില്ല . ചാമ്പ്യന്‍സ് ട്രോഫി വിജയം പാകിസ്ഥാന്‍ ക്രിക്കറ്റിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്നാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ പ്രതീക്ഷ. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ പാകിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണത്തിനുശേഷം പ്രധാനപ്പെട്ട ഒരു രാജ്യവും പാക് മണ്ണിലേക്ക് കളിക്കാന്‍ വന്നിട്ടില്ല. തീവ്രവാദ ഭീഷണി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ച പിറകോട്ടാക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ടീം യു.എ.ഇ.യി.ല്‍ ഹോം മത്സരങ്ങള്‍ കളിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാകുന്നത്. എന്നാല്‍. ചാമ്പ്യന്‍സ് ട്രോഫി കിരീട ധാരണത്തോടെ വിദേശ രാജ്യങ്ങള്‍ പാകിസ്ഥാനിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് പാക് ക്യാപ്റ്റന്‍ പറയുന്നു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പാകിസ്ഥാനിലേക്ക് ക്ഷണിക്കുന്നതായും സര്‍ഫ്രാസ് അഹമ്മദ് അറിയിച്ചു. പാകിസ്ഥാന്റെ വിജയം ഇന്ത്യന്‍ സര്‍ക്കാരിനുള്ള സന്ദേശം കൂടിയാണ്. ഒരു രാജ്യത്തും പാകിസ്ഥാനുമായി പരമ്പര കളിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്. ബി.സി.സി.ഐ പലതവണ പരമ്പരയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇത് പാകിസ്ഥാന്‍ കളിക്കാരുടെ കഴിവ് മനസിലാക്കുന്നതില്‍ ഇന്ത്യന്‍ ടീമിന് തിരിച്ചടിയാവുകയും ചെയ്തു. ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ക്ഷണിക്കുകയാണെന്നും ഭാവിയില്‍ ഇതിന് ബി.സി.സി.ഐ അതിന് ഒരു വഴി ഒരുക്കുമെന്ന പ്രതീക്ഷിക്കുന്നു എന്നും പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു.