പ്രണയിച്ചതിന് പതിനഞ്ചുകാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയിച്ചതിന് പതിനഞ്ചുകാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നത് ഇങ്ങനെ

ജയ്പൂര്‍: പ്രണയിച്ച കുറ്റത്തിന് പതിനഞ്ച് വയസ്സുകാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു. ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലാണെന്ന് ആരോപിച്ചാണ് മാതാപിതാക്കള്‍ സ്വന്തം മകളെ ചുട്ടുകൊന്നത്. രാജസ്ഥാനിലെ ജയ്പൂരിലുള്ള പാഗ്രി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലാണെന്നത് ഗ്രാമവാസികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് പറഞ്ഞാണ് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മകള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് രക്ഷിതാക്കളാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും രക്ഷിതാക്കള്‍ പൊലീസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായി. ഇതേതുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ രക്ഷിതാക്കള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

0Shares