പ്രണയത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ; ഒരാളെ ഇഷ്ടമാണെങ്കിൽ അത് പ്രകടിപ്പിക്കാൻ മടിയുണ്ടാവില്ല; ലൂക്കയിലെ ടോവിനോയുമായുള്ള ലിപ്‌ലോക്ക് രംഗത്തെ പറ്റി അഹാന പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ; ഒരാളെ ഇഷ്ടമാണെങ്കിൽ അത്  പ്രകടിപ്പിക്കാൻ മടിയുണ്ടാവില്ല; ലൂക്കയിലെ ടോവിനോയുമായുള്ള ലിപ്‌ലോക്ക് രംഗത്തെ പറ്റി അഹാന പറയുന്നു

ലൂക്ക എന്ന സിനിമ ഇറങ്ങിയപ്പോൾ നായകനായ ടോവിനോയുടെ പേരിലാണ് സിനിമ കാണാൻ പോയതെങ്കിലും ഇപ്പോൾ ഈ സിനിമ അഹാനയുടെ പേരിലാണുള്ളത്. ലൂക്കയെ കുറിച്ച അഹാന പറയുന്നതിങ്ങനെ ആയിരുന്നു . ‘എടാ’യെന്നും ‘എടീ’യെന്നും കാമുകിയെ വിളിക്കുന്ന നായകന്മാരെ മലയാള സിനിമ കുറേയേറെ കണ്ടിട്ടുണ്ട്. പക്ഷേ, നായകനെ എടോ എന്നു വിളിക്കാൻ, അതിൽ അത്രമേൽ പ്രണയം നിറയ്ക്കാൻ ഒരേയൊരു ‘നിഹ’ മാത്രമേയുള്ളു.

സിനിമാ പ്രേക്ഷകർ ഹൃദയത്തോടു ചേർത്ത ആ ‘എടോ’യെ സ്ക്രീനിലെത്തിച്ച അഹാനയെ പ്രേഷകരിപ്പോൾ നെഞ്ചിലേറ്റിയിരിക്കുകയാണ്. ലൂക്ക ഇറങ്ങുന്നതിന് മുൻപ് ആദ്യ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടത് ടോവിനോയുടെ സിനിമ എന്ന നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ ലൂക്കയുടെ പേര് ‘നിഹ’ എന്നാക്കേണ്ടിയിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

സിനിമയെ പറ്റി അഹാന പറയുന്നത് ഇങ്ങിനെ: രണ്ടു വർഷം എന്‍റെ കയ്യിലിരുന്ന സ്ക്രിപ്റ്റ് ആണിത്. 2017ലാണ് ആദ്യ ചർച്ചകൾ. ഷൂട്ടിങ് 2019ൽ. ഞാനൊരു 150 തവണ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. അതിശയോക്തിയില്ലാതെയാണിതു പറയുന്നത്. ഞാൻ വെറുതെയിരിക്കുന്ന സമയമായിരുന്നത്. ബോറടിച്ചിരിക്കുമ്പോഴും ഡെസ്പ് ആയി ഇരിക്കുമ്പോഴുമെല്ലാം ആ സ്ക്രിപ്റ്റ് എടുത്തുവായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എനിക്കു കാണാപ്പാഠം ആണത്.

സിനിമയില്‍ കഥാഗതിക്ക് അനിവാര്യമായ ഒരു ലിപ് ലോക്ക് സീന്‍ കൂടിയുണ്ട്. അതിനെ പറ്റിയും അഹാനയ്ക്ക് വ്യക്തമായി പറയാനുണ്ട്. സിനിമയിലെ നായികയായ നിഹയെപ്പോലെ പ്രണയത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരാളെ ഇഷ്ടമാണെങ്കിൽ അതു പ്രകടിപ്പിക്കാനൊന്നും മടിയുണ്ടാവില്ല. പൊതുവെ ലവ് സ്റ്റോറീസ്, സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ്. ആ സീൻ തിരക്കഥയിൽ പ്രത്യേക അവസരത്തിൽ സ്വാഭാവികമായി വരുന്നതാണ്.

അതേക്കുറിച്ച് സംവിധായകൻ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കൺവിൻസിങ് ആണെങ്കിൽ പിന്നെ മറ്റ് ഇൻഹിബിഷൻസ് ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉൾക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയറ്ററിൽ ആ സീൻ വരുമ്പോൾ അതിൽ അസ്വാഭാവികതയില്ല. ഞാൻ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയൻസ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല. വെൽ മെയ്ഡ് സീൻ ആണത്. – അഹാന പറയുന്നു.

0Shares