പ്രണയത്തിനു തടസമായി നിന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്നു; സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ചയാക്കിയ ഒളിച്ചോട്ടക്കഥ ഷോർട്ട് ഫിലിമാക്കി ഒരു കൂട്ടം ചെറുപ്പക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയത്തിനു തടസമായി നിന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്നു; സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ചയാക്കിയ ഒളിച്ചോട്ടക്കഥ ഷോർട്ട് ഫിലിമാക്കി ഒരു കൂട്ടം ചെറുപ്പക്കാർ

തങ്ങളുടെ ഒളിച്ചോട്ടം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച കമിതാക്കളായിരുന്നു കുറച്ച് നാൾ മുന്നേ വരെ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം. പ്രണയത്തിന് വിലങ്ങ് തടിയായി നിന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്നു എന്നായിരുന്നു കഥയിലെ നായിക ആദ്യ വീഡിയോയിൽ പറഞ്ഞത്.

എന്നാൽ, താൻ എവിടെയും പോയിട്ടില്ലെന്നും ഒരു വിശ്വാസത്തിന്‍റെ പുറത്ത് ചെയ്ത വീഡിയോ ആണ് അതെന്നും കാണിച്ച് പെൺകുട്ടി തന്നെ രംഗത്തെത്തിയിരുന്നു. അത്രയും അത്യാവശ്യം ആണെങ്കിൽ മാത്രമേ വീഡിയോ പുറത്ത് വിടുകയുള്ളു എന്ന് പറഞ്ഞിരുന്നുവെന്നും യുവാവ് വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു പെൺകുട്ടി പിന്നീട് പറഞ്ഞത്.

എന്നാൽ, ലൈവ് ഒളിച്ചോട്ടം ഇവിടെ അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ചയാക്കിയ ഒളിച്ചോട്ടക്കഥ ഷോർട്ട് ഫിലിം ആക്കിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. സുഖിയൻ എന്ന പേരിലാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. ജയമോഹനാണ് ചിത്രത്തിന്‍റെ ആശയവും ആവിഷ്കാരവും.

0Shares