പ്രചാരണങ്ങള്‍ വ്യാജം; ബന്ദിപ്പൂര്‍ പാതയില്‍ പകല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രചാരണങ്ങള്‍ വ്യാജം; ബന്ദിപ്പൂര്‍ പാതയില്‍ പകല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766 വഴി പകല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും കര്‍ണാടക വനം വകുപ്പ് വ്യക്തമാക്കി.

അതേസമയം രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപവാസ സമരം തുടരുകയാണ്. ആദ്യഘട്ടത്തില്‍ നിരാഹാരം നടത്തിയ യുവാക്കളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ മറ്റ് രണ്ടു പേര്‍ നിരാഹാരസമരം ആരംഭിച്ചു.

0Shares