പ്രകൃതി ദുരന്തത്തില്‍ 483 പേര്‍ മരണപ്പെട്ടു; 14 പേരെ കാണാതായെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പ്രകൃതി ദുരന്തത്തില്‍ 483 പേര്‍ മരണപ്പെട്ടു; 14 പേരെ കാണാതായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തത്തില്‍ 483പേരുടെ ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാലവര്‍ഷം ശക്തമായ ആഗസ്റ്റ് 21 ന് 3,91,494കുടുംബങ്ങളിലായി 14,50,707 പേര്‍ വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇന്ന് 305 ക്യാമ്പുകളിലായി 16,767കുടുംബങ്ങളിലെ 59,296 ആളുകള്‍ ഉണ്ട്. ചിലര്‍ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തില്‍ നിന്ന് രക്ഷ നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares