പ്രകൃതിയുടെ വികൃതി: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ റിപ്പോര്‍ട്ടറെ കാറ്റ് കൊണ്ടുപോയാല്‍ എങ്ങനെയിരിക്കും…! വീഡിയോ കാണാം.

  • Post category:news
  • Reading time:1 min read
You are currently viewing പ്രകൃതിയുടെ വികൃതി: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ റിപ്പോര്‍ട്ടറെ കാറ്റ് കൊണ്ടുപോയാല്‍ എങ്ങനെയിരിക്കും…! വീഡിയോ കാണാം.


യു.എസ്.എ: കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍ക്ക് കടലാക്രമണം നേരിടേണ്ടി വന്നത് ലൈവ് വാര്‍ത്തയായി ഈയിടെ എല്ലാവരും കണ്ടതാണ്. കുടപിടിച്ച് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന റിപ്പോര്‍ട്ടറെ കടല്‍ നന്നായി നനച്ച് വിട്ട സംഭവം നടന്നത് മറ്റെവിടെയുമല്ല നമ്മുടെ സ്വന്തം കേരളത്തില്‍ തന്നെയാണ്. റിപ്പോര്‍ട്ടറുടെ മേല്‍ വന്‍ തിരമാല വന്ന് അടിക്കുന്നതിന്റെ വീഡിയോ ഏറെ നാള്‍ സോഷ്യല്‍ മീഡിയയിലടക്കം ചിരിവിഷയമായിരുന്നു. എന്നാല്‍ കേരളക്കാരുടെ മേല്‍ മാത്രമല്ല പ്രകൃതി ഇത്തരം കുറുമ്പ് കാണിക്കുന്നതെന്ന് മനസ്സിലാക്കിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഐറിഷ് ചാനലിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടര്‍ ഡെറിക് ഹര്‍ട്ടിഗാന്‍ ആണ് ഇത്തവണ പ്രകൃതിയുടെ വികൃതിക്ക് ഇരയായത്. കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഇടയില്‍ ഒരുവലിയ കാറ്റ് വന്ന് റിപ്പോര്‍ട്ടറെയും തൂക്കി കൊണ്ട് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതും ലൈവ് ന്യൂസ് റിപ്പോര്‍ട്ടിങ്ങിനിടയില്‍.

0Shares