പ്രകാശ് രാജിന് വോട്ട് ചെയ്യേണ്ട, അദ്ദേഹം കോൺഗ്രസിൽ ചേർന്നു; വ്യാജ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പരാതി നൽകി പ്രകാശ് രാജ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രകാശ് രാജിന് വോട്ട് ചെയ്യേണ്ട, അദ്ദേഹം കോൺഗ്രസിൽ ചേർന്നു; വ്യാജ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ പരാതി നൽകി പ്രകാശ് രാജ്

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജപ്രചരണം. മണ്ഡലത്തിൽ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിസ്‌വാന്‍ അര്‍ഷാദിന്‍റെ പേഴ്‌സണൽ അസിസ്റ്റന്റ് എന്നവകാശപ്പെടുന്ന മസ്ഹര്‍ അഹ്മദ് എന്നയാളാണ് വ്യാജപ്രചരണം നടത്തിയതെന്ന് പ്രകാശ് രാജ് ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന സ്ഥാനാര്‍ത്ഥികളുടെ സംവാദത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിസ്‌വാന് താന്‍ കൈ കൊടുത്തത് കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നാക്കുകയും ഇനി തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞു കൊണ്ട് മസ്ഹര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും പ്രകാശ് രാജ് പറഞ്ഞു. ഇതോടൊപ്പം മസ്ഹറുമായി നടത്തിയ ഫോണ്‍ സംഭാഷണവും പ്രകാശ് രാജ് പുറത്തു വിട്ടിട്ടുണ്ട്.

0Shares