പ്യൂമയുടെ സ്വന്തം കോഹ്ലി; 110 കോടി രൂപക്ക് 8 വര്‍ഷത്തെ കരാര്‍.

  • Post category:news
  • Reading time:1 min read
You are currently viewing പ്യൂമയുടെ സ്വന്തം കോഹ്ലി; 110 കോടി രൂപക്ക് 8 വര്‍ഷത്തെ കരാര്‍.

ന്യൂഡല്‍ഹി: നൂറ് കോടി രൂപയുടെ പരസ്യ കരാറില്‍ വിരാട് കോഹ്ലി ഒപ്പിട്ടു. ലോകത്തിലെ പ്രമുഖ സ്‌പോര്‍ട്‌സ് ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ പ്യൂമയുടെ ബ്രാന്റ് അബാസഡറായാണ് കോഹ്ലിയെ തെരഞ്ഞെടുത്തത്. ഇതോടെ ഒരു സിംഗിള്‍സ് ബ്രാന്‍ഡുമായി 100 കോടിയുടെ കരാറില്‍ ഒപ്പിടുന്ന ഇന്ത്യയുടെ ആദ്യ കായിക താരമെന്ന റെക്കോര്‍ഡും കോഹ്ലിക്ക് സ്വന്തമായി. 110 കോടി രൂപയ്ക്ക് എട്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പ് വച്ചത്. 28 കാരനായ കോഹ്ലിക്ക് കരിയറിന്റെ അവസാനം വരെ ഈ കരാര്‍ ഉണ്ടാകും.

കരാര്‍ അനുസരിച്ച് കോലിക്ക് പ്രതിവര്‍ഷം 12 മുതല്‍ 14 കോടി രൂപ വരെയാവും ലഭിക്കുക. ഇതിന് പുറമെ കമ്പനിയുടെ പ്രവര്‍ത്തനം അനുസരിച്ച് ഒരു റോയല്‍റ്റി തുകയും ലഭിക്കും. അത്‌ലറ്റ് ഉസൈന്‍ബോള്‍ട്ട്, അസ്ഫ പവ്വല്‍ ഫുട്‌ബോള്‍ താരങ്ങളായ തിയറി ഹെന്റി, ഒലിവര്‍ ഗിറൗഡ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ക്ക് ഒപ്പമാണ് കോഹ്ലി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി 100 കോടി ക്ലബില്‍ ഉണ്ടെങ്കിലും ഒറ്റയടിക്ക് 110 കോടി എന്ന കരാര്‍ തുകയില്‍ എത്തിയിട്ടില്ല.

 

0Shares