പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് മെഷീനില്‍ കണ്ടെത്തി, എറണാകുളത്തെ കിഴക്കൻ കടുങ്ങല്ലൂരിൽ റിപോളിങ്

  • Post category:news
  • Reading time:1 min read
You are currently viewing പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് മെഷീനില്‍ കണ്ടെത്തി, എറണാകുളത്തെ കിഴക്കൻ കടുങ്ങല്ലൂരിൽ റിപോളിങ്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുള മണ്ഡലത്തിലെ കിഴക്കൻ കടുങ്ങല്ലൂരിൽ റിപോളിങ് ആവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. കളമശേരി നിയോജക മണ്ഡലത്തിൽ പെട്ട 83ാം നമ്പർ ബൂത്തിൽ റിപോളിങ് ആവശ്യപ്പെട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വരണാധികാരി കൂടിയായ കളക്ടർ റിപ്പോർട്ട് നൽകിയത്.

ബൂത്തിൽ പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ കണ്ടെത്തിയിരുന്നു. രജിസ്റ്റർ പ്രകാരം 716 വോട്ടാണ് ഈ ബൂത്തിൽ ആകെ പോൾ ചെയ്തത്. പോളിങ് പൂർത്തിയായ ശേഷം വോട്ടിങ് മെഷീനിൽ നടത്തിയ പരിശോധനയിൽ 758 വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി.

ഈ സാഹചര്യത്തിൽ സാങ്കേതിക വിദഗ്ധരും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൂടാതെ, വിവിധ പാർട്ടികളുടെ ബൂത്ത് ഏജന്‍റുമാർ റിപോളിങ് ആവശ്യപ്പെട്ട് അപേക്ഷ നൽകുകയും ചെയ്തു.

0Shares