പോളണ്ട്: പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറിനോട് റിപ്പോര്‍ട്ട് തേടി. ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു സുഹൃത്തിന്റെ സഹായത്തോടെ ഈ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. വംശീയ ആക്രമണമാണോ നടന്നതെന്ന് ഉറപ്പില്ല. ഇതടക്കം എല്ലാ വശങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.