പോലീസ് സ്റ്റേഷനുകള്‍ സി.പി.എം നേതാക്കളുടെ തറവാട്ട് സ്വത്ത് പോലയാക്കി മാറ്റാന്‍ ശ്രമമെന്ന് സതീശന്‍ പാച്ചേനി

  • Post category:local news
  • Reading time:1 min read
You are currently viewing പോലീസ് സ്റ്റേഷനുകള്‍ സി.പി.എം നേതാക്കളുടെ തറവാട്ട് സ്വത്ത് പോലയാക്കി മാറ്റാന്‍ ശ്രമമെന്ന് സതീശന്‍ പാച്ചേനി

കണ്ണൂര്‍: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി ബഹളം വയ്ക്കുകയും പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറിയുടെ മകന് എതിരെ കേസ്സെടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ നടപടി പ്രതിക്ഷേധാര്‍ഹമാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി. പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച സി. പി.എം നേതാവിന്റെ മകന്‍ ആശിഷ്. പി. രാജിനെതിരെ എന്ത് കൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ആശിഷ് പി രാജും സുഹൃത്തുക്കളും ബാത്ത് റൂമില്‍ പോകണമെന്നാവശ്യപ്പെട്ട് മട്ടന്നുര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.പൊലീസ് സ്റ്റേഷന്റെ മീറ്ററുകള്‍ അകലെ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനും, സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസും ഉണ്ടെന്നിരിക്കെയാണ് സുഹൃത്തുകള്‍ക്കൊപ്പംസൗകര്യ പരിമിതികാരണം വീര്‍പ്പ് മുട്ടുന്ന മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ എത്തിയത്. ഇതില്‍ ദുരൂഹത സംശയിക്കേണ്ടതുണ്ട്. പോലീസ് സ്റ്റേഷനില്‍ വന്ന് മാത്രമേ ശൗചാലയം ഉപയോഗിക്കാന്‍ പറ്റൂ എന്ന് പറയുന്നത് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ്. നിയമ സംവിധാനത്തെ നോക്കുകുത്തിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ പോലീസ് ഉറക്കം തൂങ്ങാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

0Shares