പോലീസ് സ്റ്റേഷനില്‍ യുവാവ് എത്തിയത് ഭാര്യയുടെ അറുത്തെടുത്ത തലയുമായി; കാരണം കേട്ടാല്‍ ഞെട്ടും

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് സ്റ്റേഷനില്‍ യുവാവ് എത്തിയത് ഭാര്യയുടെ അറുത്തെടുത്ത തലയുമായി; കാരണം കേട്ടാല്‍ ഞെട്ടും

ചിക്കമംഗളൂരു: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി. പിന്നീട് അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണാടകയിലെ ചിക്കമംഗളൂരിലാണ്് നാടിനെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത്. ചിക്കമംഗളൂര്‍ സ്വദേശിയായ സതീഷ് ആണ് തന്നെ ചതിച്ച ഭാര്യയെ കഴുത്തറുത്ത് കൊന്നത്. സതീഷും ഭാര്യ രൂപയും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സതീഷ് ഉയര്‍ന്ന ജാതിക്കാരനും രൂപ താഴ്ന്ന ജാതിക്കാരിയുമായിരുന്നു. ഇക്കാരണത്താല്‍ ഇരുവരേയും കുടുംബങ്ങള്‍ കൈയൊഴിയുകയായിരുന്നു. പിന്നീട് ടാക്സി ഡ്രൈവറായ സതീഷ് രൂപയുമായി വേറെ താമസിച്ച് കഴിയുകയായിരുന്നു. ഇതിനിടയിലാണ് രൂപ ദിവസ വേതനത്തില്‍ പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന സുനില്‍ എന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്. വൈകിയെങ്കിലും ഇവരുടെ അവിഹിത ബന്ധം സതീഷ് അറിഞ്ഞു. പിന്നീട് ഇതേച്ചൊല്ലി രൂപയും സതീഷും തമ്മില്‍ എന്നും പ്രശ്നങ്ങള്‍ പതിവായിരുന്നു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് സുനില്‍. അതിനാല്‍ സുനിലുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സതീഷ് രൂപയോട് ആവശ്യപ്പെട്ടെങ്കിലും തനിക്ക് സുനിലിനൊപ്പം പോയാല്‍ മതിയെന്നായിരുന്നു രൂപയുടെ നിലപാട്. ഇതോടെ അസ്വസ്ഥനായ സതീഷ് ഇരുവരേയും വക വരുത്താന്‍ തിരുമാനിക്കുകയായിരുന്നു. ഭാര്യയുടെ തല അറുത്ത് മാറ്റിയശേഷം ഇയാള്‍ ആ തലയുമായി റോഡിലിറങ്ങി. ഭാര്യയെ താന്‍ കൊന്നതിന്റെ കാരണം നാട്ടുകാരോട് വെളിപ്പെടത്തി. പിന്നീട് അറുത്ത് മാറ്റിയ തലയുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പിന്നീട് സതീഷ് രൂപയുടെ മൃതദേഹം കിടക്കുന്ന സ്ഥലം പോലീസിന് കാണിച്ച് കൊടുക്കുകയും ചെയ്തു.

0Shares