പോലീസ് സംഘം അപകടത്തില്‍ പെട്ട് മൂന്നു മരണം: കാണാതായ ഹസീന എന്ന യുവതിയെ കണ്ടെത്തി മടങ്ങുന്നതിനിടെയാണ് ദുരന്തം

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് സംഘം അപകടത്തില്‍ പെട്ട് മൂന്നു മരണം: കാണാതായ ഹസീന എന്ന യുവതിയെ കണ്ടെത്തി മടങ്ങുന്നതിനിടെയാണ് ദുരന്തം

ആലപ്പുഴ: അമ്പലപ്പുഴ കരുരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഹസീന എന്ന യുവതിയെ അങ്കമാലിയില്‍ നിന്ന് കണ്ടെത്തി മടങ്ങി വരുമ്പോഴാണ് പുലര്‍ച്ച നാലു മണിക്ക് അപകടം ഉണ്ടായത്. ഹസീന (30), കൊട്ടിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശ്രീകല (30), സ്വകാര്യ കാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹസീനയും ശ്രീകലയും ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. എതിരെ വന്ന കണ്ടയ്നര്‍ ലോറിയുമായ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് പരിസരത്തുള്ള മത്സ്യതൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത് പിന്നിട് പോലീസും ഫയര്‍ഫോഴ്സും എത്തി അപകടത്തില്‍ പെട്ടവരെ ആസ്പത്രിയിലേക്ക് മാറ്റുകയായിന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

0Shares