പോലീസ് വേഷത്തില്‍ ലൈവിലെത്തി പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഷംന കാസിം

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് വേഷത്തില്‍ ലൈവിലെത്തി പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഷംന കാസിം


മലയാളത്തിലും തമിഴിലും ഒരേപോലെ മാർക്കറ്റ് ഉള്ള നടിയാണ് ഷംന കാസിം. തമിഴിൽ ഇവർ അറിയപ്പെടുന്നത് പൂർണ്ണ എന്ന പേരിലാണ്. ഒരിടവേളയക്കു ശേഷം ഷംന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് ഷംനയെത്തുന്നത്. തിരക്കഥാക്യത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. റായ് ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്.

കുട്ടനാടന്‍ ബ്ലോഗിന്‍റെ ഷൂട്ടിംഗിനിടെ ഷംന ഫേസ്ബുക്ക് ലൈവിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു.ഷൂട്ടിംഗിന്‍റെ ഇടവേളയില്‍ ബോറടിച്ചതു കൊണ്ടാണ് ഷംന ഫേസ്ബുക്ക് ലൈവിലെത്തിയത്. ഷൂട്ടിംഗ് സ്‌പോട്ടിലെ കാരവനിലിരുന്നാണ് ഷംന ലൈവിലെത്തിയത്. കാരവനില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തി തുങ്ങിയ ഷംന കുട്ടനാടന്‍ ബ്ലോഗിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചു. മികച്ചൊരു ചിത്രമായിരിക്കും കുട്ടനാടന്‍ ബ്ലോഗെന്നും ചിത്രത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും ഷംന ലൈവില്‍ പറഞ്ഞു.

https://www.youtube.com/watch?time_continue=4&v=KHHZ5stZivE

0Shares