തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് വീണ്ടും വന്‍ അഴിച്ചു പണി. ഇന്റലിജന്‍സ് മേധാവിയായിരുന്ന എ.ഡി.ജി.പി ആര്‍. ശ്രീരേഖയെ ജയില്‍ എ.ഡി.ജി.പിയായി നിയമിച്ചു. പുതിയ ഇന്റലിജന്‍സ് മേധാവിയായി മുഹമ്മദ് യാസിനെയാണ് നിയമിച്ചത്. നേരത്തെ കോസ്റ്റല്‍ മേധാവി സ്ഥാനമായിരുന്നു മുഹമ്മദ് യാസിന്. കോസ്റ്റല്‍ പോലീസ് മേധാവി സ്ഥാനത്ത് ടോമിന്‍ ജെ. തച്ചങ്കരിയെ നിയമിച്ചു.

പുതിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിതിന്‍ അഗര്‍വാളിനെയും എ.ഡി.ജി.പി പത്മ കുമാറിനെ പോലീസ് അക്കാദമി ഡയറക്ടറായും നിയമിച്ചു. ഉത്തരമേഖല ഐ.ജിയായി രാജേഷ് ദിവാനെയാണ് നിയമിച്ചത്. പി.വിജയന് എറണാകുളം ഐ.ജിയായി ചുമതല നല്‍കി. ക്രൈംബ്രാഞ്ച് ഐ.ജിയായി എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവരെയും നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യയാണ് പോലീസ് ഹൗസിംഗ് മേധാവി. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പിയായി എ. അനില്‍കുമാറിനെയും നിയമിച്ചു. 