പോലീസ് കസ്റ്റഡിയിൽ ഉള്ള ദിലീപിന്റെ ദൃശ്യങ്ങൾ കൂട്ടിയിണക്കി രാമലീലയുടെ പുതിയ ടീസർ; ലക്‌ഷ്യം സഹതാപ തരംഗമോ?

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് കസ്റ്റഡിയിൽ ഉള്ള ദിലീപിന്റെ ദൃശ്യങ്ങൾ കൂട്ടിയിണക്കി രാമലീലയുടെ പുതിയ ടീസർ; ലക്‌ഷ്യം സഹതാപ തരംഗമോ?

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ നിലപാടും ജയിലില്‍ നിന്ന് അച്ചന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തതും, തെളിവെടുപ്പിനായി അന്വേഷണസംഘം കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞതും സിനിമയിലെ രംഗങ്ങളും കോർത്തിണക്കി ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ ടീസർ പുറത്തുവന്നു.

ദിലീപ് അനുകൂല തരംഗം വർദ്ധിപ്പിക്കുക, നടന് അനുകൂലമായ വികാരം സമൂഹത്തിൽ ഉണ്ടാക്കുക എന്നിവ ലക്ഷ്യമിട്ടാണ് അണിയറ പ്രവർത്തകർ ഇത്തരത്തിൽ ഒരു ടീസർ പുറത്തുവിട്ടത് എന്നാണ് നിഗമനം. എന്നെ സ്‌നേഹിക്കുന്ന എന്റെ കുടുംബ പ്രേക്ഷകര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍ അവരെന്തായാലും തിയേറ്ററില്‍ വരാതിരിക്കില്ലെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

https://www.youtube.com/watch?time_continue=52&v=c2_3e5pQbYU

0Shares