ആലപ്പുഴ: മലയാള സിനിമയിലെ നടി ഭാവനയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ഇപ്പോഴും കേരളത്തില്‍ തന്നെയെന്ന് കണ്ടെത്തല്‍. ഒളിവു ജീവിതത്തിനിടെ സുഹൃത്തിന്റെ വീട്ടിലെത്തിയ സുനി പോലീസ് പിടിയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ സുനി എത്തിയെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ സുനിയുടെ സുഹൃത്ത് അമ്പലപ്പുഴ കക്കാഴം സ്വദേശി അന്‍വറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സുനി അമ്പലപ്പുഴയിലുള്ള അന്‍വറിന്റെ വീട്ടില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു രക്ഷപെടല്‍. അന്‍വറിന്റെ വീട്ടില്‍ സുനി എത്തിയിരുന്നുവെന്നും പണം ആവശ്യപ്പെട്ടുവെന്നും ഇയാള്‍ പണം നല്‍കിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, തന്റെ കയ്യില്‍ പണം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ സുനിയ്ക്ക് പണം നല്‍കിയില്ലെന്നുമാണ് അന്‍വറിന്റെ മൊഴി.