പോലീസ് ആർ.എസ്.എസിന്‍റെ ഒറ്റുകാരെന്ന് പറഞ്ഞോ? ;വിശദീകരണവുമായി മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് ആർ.എസ്.എസിന്‍റെ ഒറ്റുകാരെന്ന് പറഞ്ഞോ? ;വിശദീകരണവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ പോലീസുകാരിൽ ചിലര്‍ ആർ.എസ്.എസിന്‍റെ ഒറ്റുകാരാണെന്ന് പറ‍ഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെ അങ്ങനെ ഒരു വിമര്‍ശനം നടത്തിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. കുറ്റങ്ങളും വീഴ്ചകളും ഉണ്ടാകുമ്പോൾ അത് ചൂണ്ടിക്കാട്ടേണ്ടത് മുഖ്യമന്ത്രിയെന്ന നിലയിൽ ബാധ്യതയാണ്. അത് മാത്രമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയ്തതെന്നും പിണറായി വിജയൻ വിശദീകരിച്ചു.

മറിച്ചുള്ള വാര്‍ത്തകളെല്ലാം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. ആർ.എസ്.എസിന്‍ ഒറ്റുകാരാണ് പോലീസുകാര്‍ എന്ന് ആരെങ്കിലും പറയുമോ എന്ന് ചോദിച്ച പിണറായി വിജയൻ അത്തരമൊരു വാര്‍ത്ത ശുദ്ധകളവാണെന്നും പ്രതികരിച്ചു. ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

‘പോലീസുകാർ സർക്കാർ തീരുമാനത്തോടൊപ്പവും സംസ്ഥാന താൽപര്യത്തിന് ഒപ്പവുമാണ് നിൽക്കേണ്ടത്. നിങ്ങളിൽ ചിലർക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

0Shares