പോലീസുമായുള്ള ഏറ്റുമുട്ടലിൽ രാജസ്ഥാനിൽ അധോലോക നേതാവ് കൊല്ലപ്പെട്ടു; സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമ വാസികൾ നടത്തിയ പ്രതിഷേധത്തിൽ എസ്. പി അടക്കം 16 പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പോലീസുമായുള്ള ഏറ്റുമുട്ടലിൽ രാജസ്ഥാനിൽ അധോലോക നേതാവ് കൊല്ലപ്പെട്ടു; സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമ വാസികൾ നടത്തിയ പ്രതിഷേധത്തിൽ എസ്. പി അടക്കം 16 പേര്‍ക്ക് പരിക്ക്


ജയ്‌പൂർ: ജയ്പുര്‍: അധോലോക നേതാവ് അനന്ത് പാല്‍ സിങ്ങ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജസ്ഥാനിൽ ഗ്രാമീണരായ രജപുത്ര സമുദായം നടത്തുന്ന പ്രതിഷേധത്തില്‍ എസ്പി അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പോലീസുകാരെ ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പോലീസുകാര്‍ക്ക് പുറമേ നാല് പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിരാകരിച്ചു. കൊലപാതകത്തില്‍ സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് നാഗോര്‍, ചൗരു, ശികാര്‍, ബികാനീര്‍ ജില്ലകളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജൂണ്‍ 24ന് ചുരു ജില്ലയിലാണ് അനന്ത്പാല്‍ സിങ് കൊല്ലപ്പെട്ടത്. കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഒത്തുകൂടുകയായിരുന്നു. പോലീസില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ശേഷമാണ് അനന്ത്പാല്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. അനന്ത്പാലിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.

0Shares