പോലീസിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല; ഹൈദരാബാദ് ഏറ്റുമുട്ടലിനെ വിമര്‍ശിച്ച് ഇറോം ശര്‍മിള

  • Post category:news
  • Reading time:1 min read
You are currently viewing പോലീസിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല;  ഹൈദരാബാദ് ഏറ്റുമുട്ടലിനെ വിമര്‍ശിച്ച് ഇറോം ശര്‍മിള

ഹൈദരാബാദ് ഏറ്റുമുട്ടലിനെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. പോലീസിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ആരാണ് പോലീസിന് വെടിവെയ്ക്കാന്‍ അധികാരം നല്‍കിയതെന്നും ശര്‍മിള പറഞ്ഞു.

പോലീസ് ചെയ്യുന്ന കൊലപാതങ്ങള്‍ക്ക് കയ്യടിക്കുന്നത് അപകടകരമാണെന്നും അന്ധത ബാധിച്ചവരാണ് ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണെന്നും ഇറോം പറഞ്ഞു.

0Shares