പോലീസിനെ ഈ നിലയില്‍ കയറൂരി വിട്ടാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും- വി.എസ് അച്യുതാനന്ദന്‍.

  • Post category:news
  • Reading time:1 min read
You are currently viewing പോലീസിനെ ഈ നിലയില്‍ കയറൂരി വിട്ടാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും- വി.എസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിനെ കയറൂരി വിടരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. സി.പി.ഐ.എം സംസ്ഥാന സമിതിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പോലീസ് ഇപ്പോഴത്തെ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും.

ഭരണമാറ്റം ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

0Shares