പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ചിട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ചിട്ടു.

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ഭീകരാക്രമണത്തിനു ശ്രമിച്ച യുവാവിനെ പോലീസ് വെടിവച്ചിട്ടു. സുരക്ഷാ പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥനെ കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ മറ്റു സൈനികരാണ് വെടിവച്ചത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്‌റ് മ്യൂസിയത്തിനു സമീപമാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരാക്രമണം നടന്നു കൊണ്ടിരിക്കുകയാണ്.

0Shares