പോലിസ് നോക്കിനില്‍ക്കേ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു; കൊലയ്ക്കുള്ള കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing പോലിസ് നോക്കിനില്‍ക്കേ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു; കൊലയ്ക്കുള്ള കാരണം ഇതാണ്

അമൃതസര്‍(പഞ്ചാബ്): അമൃത്സറിനു സമീപം ഗോള്‍ബാഗിലെ അകാഡയില്‍ വെച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഗുര്‍ദീപ് സിംഗ് വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മൂന്നംഗ മുഖം മൂടി സംഘമാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഗുണ്ടാകുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.കുറ്റവാളികളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും, ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ വാര്‍ഷികത്തിനോടനുബന്ധിച്ച് അമൃത്സറില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കവെയായിരുന്നു. ഇതിനിടെയാണ് അക്രമികളുടെ അഴിഞ്ഞാട്ടം എന്നതും പോലീസിന്റെ വലിയ വീഴ്ചയായി കണക്കാക്കുന്നു.

0Shares